തിരുവനന്തപുരം: അമരവിളയിൽ വൻ ലഹരിവേട്ട. 550 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ കുന്നത്തുകാൽ നാറാണി സ്വദേശി സതീഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
അമരവിള റേഞ്ച് ഇൻസ്പെക്ടർ വി.എ വിനോജും പാർട്ടിയും ചേർന്ന് നടത്തിയ പട്രോളിംഗിനിടെയാണ് വൻ പുകയില ശേഖരം പിടികൂടിയത്. വീട്ടിനുള്ളിലായിരുന്നു സതീഷ് ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് വിവരം ലഭിച്ചു. ഉടനെ വീട്ടിൽ എത്തിയ പോലീസ് സതീഷിനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ എസ് വിപിൻ സാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ. എസ് രാജേഷ്, ആരോമൽ രാജൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി.സി ലിജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Discussion about this post