കോഴിക്കോട്: അക്ഷരശ്രീ മാദ്ധ്യമ പുരസ്‌കാരം ജന്മഭൂമി ന്യൂസ് എഡിറ്റർ എം ബാലകൃഷ്ണന്. പുരസ്‌കാരം ഈ മാസം ഒൻപതിന് അദ്ദേഹത്തിന് സമ്മാനിക്കും. ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ ഏർപ്പെടുത്തുന്ന മാദ്ധ്യമ പുരസ്‌കാരമാണ് അക്ഷരശ്രീ.
ജന്മഭൂമി കോഴിക്കോട് ന്യൂസ് എഡിറ്റർ ആണ് എം ബാലകൃഷ്ണൻ. കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാനും അക്ഷരശ്രീ പുരസ്‌കാരത്തിന് അർഹനായി. ഈ മാസം ഒൻപതിന് പ്രവാസി ഭാരതീയ ദിനമാണ്. അന്നേ ദിവസം കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ആയിരിക്കും പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
കെ. മുരളീധരൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കും.
Discussion about this post