എറണാകുളം: പുതുവൈപ്പിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തൃശ്ശൂരിലെ തൃപ്രയാറിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്, ആദിഷ്, ആഷ്‌വിൻ എന്നിവരാണ് വീട് വിട്ട് ഇറങ്ങിയത്.
ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു കുട്ടികളെ കണ്ടെത്തിയത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിടും.
രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥികൾ വീട് വിട്ട് ഇറങ്ങിയത്. ആദിത്ത് വീട്ടിൽ കത്തെഴുതി വച്ചിരുന്നു. ഇത് കണ്ട ഉടനെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് പേരും നാടു വിടുകയാണെന്നും അടുത്ത വർഷം ജനുവരിയിൽ കാണാമെന്നുമായിരുന്നു കത്തിൽ. ആരും അന്വേഷിച്ച് വരേണ്ടതില്ല, പോലീസിനെ പട്ടാളത്തെയോ അറിയിക്കേണ്ടെന്നും വിദ്യാർത്ഥി കത്തിൽ എഴുതിയിരുന്നു.
Discussion about this post