ന്യൂഡൽഹി; മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രം ഞെരുക്കുന്നുവെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുകയും മറുവശത്ത് കേന്ദ്ര പദ്ധതികൾ മുഴുവൻ തങ്ങളുടെതാണെന്ന് വ്യാജപ്രചരണം നടത്തുകയും ചെയ്യുമ്പോൾ വസ്തുത ജനങ്ങൾ അറിയണമെന്ന് അദ്ദേഹം പറഞ്ഞു.
വഴിയോരങ്ങളിൽ അമ്മായിയച്ഛന്റെയും മരുമോന്റയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പദ്ധതികൾ സംസ്ഥാനത്തിന്റേതാക്കാനാണ് ഈ നീക്കമെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. പൊതുപരിപാടികൾ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കരുതെന്ന് സ്വയം പറയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ പണം ഉപയോഗിച്ച് കേരളത്തിലെ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെ അമ്മായിയച്ഛനും മരുമകനും കേന്ദ്രസർക്കാരിനും മുരളീധരനുമെതിരെ നടത്തിയ പ്രചാരണങ്ങൾ നാലുദിവസംകൊണ്ട് മറന്നുപോയെങ്കിൽ അതൊന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post