ഫോട്ടോ എടുക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ. എന്നാൽ പലപ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചാടിയ വയർ പുറത്തേക്ക് കാണാതിരിക്കാൻ ശ്വാസവും വയറും ഉള്ളിലേക്ക് വലിച്ചുപിടിക്കാറുണ്ട്. ഇത് കാരണം ഫോട്ടോയിൽ നിന്ന് വയർ ഒഴിവാകുമെഹ്കിലും പിന്നീട് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമത്രേ.
ഇത്തരത്തിൽ വയർ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികൾക്ക് സമ്മർദ്ദവും ക്ഷതവും ഏൽപ്പിക്കാം. ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം. വയർ ഉള്ളിലേക്ക് വലിക്കുമ്പോൾ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിച്ചേക്കാം. നിരന്തരം ഇത് ചെയ്യുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്നസ് വിദഗ്ധർ പറയുന്നു.ഹവർഗ്ലാസ് സിൻഡ്രം എന്ന അവസ്ഥയിലേക്ക് വരെ ഈ വയർ ഉള്ളിലേക്ക് വലിക്കൽ ശീലം കൊണ്ടെത്തിക്കുമത്രേ.
ഇന്ന് സ്ത്രീകളിലായാലും പുരുഷന്മാരിലായാലും കുടവയര്‍ കൂടികൊണ്ടിരിക്കുകയാണ്. കുടവയര്‍ ഉള്ളവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കും അതുപോലെതന്നെ ടൈപ്പ് 2 പ്രമേഹവും വരുവാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പിനെ കരള്‍ ആഗിരണം ചെയ്‌തെടുക്കുകയും ഇത് കോളസ്‌ട്രോള്‍ ലെവല്‍ കൂടുന്നതിലേയ്ക്കും നയിക്കും.
ദിവസേന വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെളഅളത്തില്‍ കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് അത് കുടിക്കുന്നത് നല്ലതാണ്.
നല്ല ഡയറ്റ് പിന്തുടരുന്നത് നല്ലതായിരിക്കും. കാര്‍ബ്‌സ് കുറച്ച് ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചോറ് കഴിക്കണമെങ്കില്‍ ഒരു പിടി മാത്രം എടുക്കുക. ബാക്കി പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമുള്ളരീതിയില്‍ ഭക്ഷണങ്ങളെ വേര്‍തിരിച്ച് കഴിക്കാവുന്നതാണ്.
Discussion about this post