ന്യൂയോർക്ക്; അമേരിക്കയിൽ ചാനൽ സ്റ്റുഡിയോയിൽ കയറി ഭീതി പടർത്ത് മുഖം മൂടി സംഘം. ഇക്വഡോറിലെ പ്രമുഖ ചാലൻ സ്റ്റുഡിയോയിൽ ആയിരുന്നു സംഭവം. അക്രമി സംഘത്തിലെ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെയായിരുന്നു സംഭവം. ചാനലിന്റെ സ്റ്റുഡിയോയിൽ തത്സമയ പരിപാടിയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ഇതിനിടെ 20 പേരോളം അടങ്ങുന്ന മുഖംമൂടി സംഘം സ്റ്റുഡിയോയിലേക്ക് തോക്കും സ്‌ഫോടക വസ്തുക്കളുമായി അതിക്രമിച്ച് കടക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ചാനൽ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സ്റ്റുഡിയോയ്ക്കുള്ളിൽ സ്‌ഫോടക വസ്തു എറിഞ്ഞു.
സംഭവം അറിഞ്ഞ ഉടനെ ഇക്വഡോർ പോലീസിന്റെ പ്രത്യേക സംഘം സ്ഥലത്ത് എത്തി. അപ്പോഴേയ്ക്കും അക്രമികളിൽ ചിലർ ഓടി രക്ഷപ്പെട്ടിരുന്നു. ഗുയാഖ്വിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ് ചാനലിൽ അതിക്രമിച്ച് കടന്നത് എന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോകൽ, മോഷണം എന്നിവ നടത്തുന്ന ഈ സംഘം പോലീസിന് സ്ഥിരം തലവേദനയാണ്.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖം മൂടി സംഘം സ്റ്റുഡിയോയിലേക്ക് അതിക്രമിച്ച് കടക്കുന്നതും ഇവരെ കണ്ട് ഭയന്ന് ചാനൽ ജീവനക്കാർ ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചാനൽ അവതാരകന്റെ തലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
Discussion about this post