സോഷ്യൽമീഡിയയിൽ ഏറ്റവും വിചിത്രമായ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. ഇതിന് മാത്രം സംശയങ്ങളോ എന്ന് തോന്നിപ്പിക്കും വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്. കൃത്യമായ ഉത്തരങ്ങളും രസകരമായ ഉത്തരങ്ങളും സംശയങ്ങൾക്ക് ലഭിക്കാറുണ്ട്. ഇപ്പോഴിതാ റെഡ്ഡിറ്റിൽ ഒരു യുവാവ് ചോദിച്ച സംശയം എല്ലാവരിലും ചിരിപടർത്തിയിരിക്കുകയാണ്.
എന്റെ കാമുകി ചെറിയ കുട്ടികളെ പോലെ കൊഞ്ചി സംസാരിക്കുന്നു. ഇത് കൂടുതൽ അടുപ്പമുള്ളതുകൊണ്ടാണോ, അതോ എന്തെങ്കിലും അപകടമാണോ?’ എന്നായിരുന്നു സംശയം. 30 കാരനായ യുവാവ് പറയുന്നത് തന്നോട് സംസാരിക്കുമ്പോഴെല്ലാം കാമുകി മനപ്പൂർവം കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുന്നു എന്നാണ്. ഇത് കേൾക്കുന്നതോടെ താൻ വളരെ ആശങ്കയിലാവുന്നു എന്നും യുവാവ് പറയുന്നു. ഇത് തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ? ബന്ധം അവസാനിപ്പിക്കേണ്ടി വരുമോ എന്നെല്ലാമാണ് യുവാവിന്റെ സംശയം.
നിരവധി പേരാണ് യുവാവിന് മറുപടിയുമായി രംഗത്തെത്തിയത്. കാമുകി കുഞ്ഞിനെപ്പോലെ കൊഞ്ചി സംസാരിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ ഇപ്പോൾ തന്നെ ഈ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.അതേമസമയം, ‘ബേബി ടോക്ക്’, അതായത് കുട്ടികളെ പോലെ സംസാരിക്കുന്നത് സൂചിപ്പിക്കുന്നത് പങ്കാളിക്ക് നിങ്ങളോടുള്ള ഗാഢമായ അടുപ്പമാണ് എന്നാണ് റിലേഷൻഷിപ്പ് സൈക്കോളജിയിൽ സ്‌പെഷ്യലിസ്റ്റായ ഡോ. അന്റോണിയ ഹാൾ പറയുന്നത്
Discussion about this post