എറണാകുളം: കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലിനെതിരെ കേസ്. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന പാതിരാക്കോഴിയെന്ന് പേരുള്ള ഹോട്ടലിനെതിരെയാണ് പോലീസ് നടപടി. ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കളമശ്ശേരി പോലീസാണ് കേസ് എടുത്തത്.
ഇന്നലെ രാത്രി ഇവിടെ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 10 പേർക്കായിരുന്നു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഹോട്ടൽ താത്കാലികമായി അടപ്പിച്ചിട്ടുണ്ട്.
Discussion about this post