ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് ബിഎസ്എഫ്. ഫസിൽക്ക ജില്ലയിലാണ് സംഭവം. കോടികൾ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു.
മസാർ പട്ടൺ ധാനി ഗ്രാമത്തിലായിരുന്നു സംഭവം. പാകിസ്താനിൽ നിന്നും ഡ്രോൺ എത്തിച്ച ലഹരി ശേഖരം ആണ് പിടിച്ചെടുത്തത്. ഗ്രാമത്തിലേക്ക് അതിർത്തി കടന്ന് കഴിഞ്ഞ ദിവസം അർദ്ധരാത്രി ഡ്രോൺ എത്തിയതായി ബിഎസ്എഫിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സംഘം. പരിശോധനയ്ക്കിടെ വയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു ഡ്രോൺ പാക്കറ്റുകൾ കണ്ടത്. ആറ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് ആറ് കിലോ ഗ്രാം തൂക്കം വരുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വയലിൽ നിന്നും തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെറോയിൻ കണ്ടെടുക്കുന്നത്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.
Discussion about this post