നിലവിലെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ പേർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചുണ്ടിലെ വരൾച്ചയെ തുടർന്നാകും. തണുപ്പുള്ള കാലാവസ്ഥയായതിനാൽ ചുണ്ടുകൾ വരണ്ടതാകുകയും ഇത് ചുണ്ടുകളിൽ മുറിവുണ്ടാകുന്നതിന് കാരണം ആകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാൻ ലിപ് ബാമുകൾ ഉൾപ്പെടെ പലതും പരീക്ഷിച്ചവർ ആയിരിക്കും നമ്മിൽ ഭൂരിഭാഗം. എന്നാൽ ഇതിന്റെ ഫലം കഴിഞ്ഞാൽ ചുണ്ടുകൾ വീണ്ടും പഴയപടി ആകും. ഇത് പരിഹരിക്കാൻ മൂന്ന് പൊടിക്കൈകൾ നമുക്ക് പരീക്ഷിക്കാം.
ചുണ്ടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഉത്തമമായ ഒന്നായ നെയ്യും വെളിച്ചെണ്ണയും. അതിനാൽ ഇവ രണ്ടും ചുണ്ടുകളിൽ പുരട്ടുന്നത് വരൾച്ച ഇല്ലാതെയാക്കാൻ ഗുണം ചെയ്യും. ദിവസവും ചുണ്ടിൽ നെയ്യ് പുരട്ടുന്നത് വളരെ നല്ലതാണ്. ഒരു ദിവസം രണ്ടോ മൂന്ന് തവണ ചുണ്ടിൽ നെയ്യ് പുരട്ടാം. രാത്രി കിടക്കാൻ നേരം നെയ്യ് തേയ്ക്കുന്നതും നല്ലതാണ്. അതുപോലെ രാത്രി കിടക്കുന്നതിന് മുൻപ് ചുണ്ടിൽ അൽപ്പം നെയ്യ് തേയ്ക്കുന്നതും ഗുണം ചെയ്യും.
ചുണ്ട് മൃദുവാക്കാൻ വെള്ളരിക്ക നീരിന് കഴിയും. ദിവസും രാവിലെയും ഉറങ്ങുന്നതിന് മുൻപും വെള്ളരിക്കയുടെ നീരും റോസ് വാട്ടറും ചേർത്ത് പുരട്ടാം. ഇത് വരൾച്ച തടയാനും, അത് വഴി ചുണ്ടിന്റെ സ്വാഭാവിക നിറം തിരികെ ലഭിക്കാനും സഹായിക്കും.
റോസ് വാട്ടർ നമ്മുടെ മുഖത്തിന് ഏറ്റവും ഉത്തമമാണെന്നകാര്യം നമുക്ക് എല്ലാവർക്കും അറിയാം. അതുപോലെ തന്നെയാണ് ചുണ്ടിന്റെ കാര്യത്തിലും. ചുണ്ടിലെ വരൾച്ച തടയാൻ നമുക്ക് റോസ് വാട്ടർ ഉപയോഗിക്കാം. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നല്ല നിറം ലഭിക്കാനും ഇത് സഹായിക്കും.
Discussion about this post