ഇസ്ലാമാബാദ്: പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുന്ന പാകിസ്താനില്‍ നിന്നും ഭിക്ഷക്കാരെയും പോക്കറ്റടിക്കാരെയും തങ്ങളുടെ രാജ്യത്തേക്ക് കയറ്റി അയക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി അറേബ്യ. ലോകരാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും കോടിക്കണക്കിന് രൂപ കടമെടുത്തിരിക്കുന്ന പാകിസ്താനില്‍, നിലവിലെ വൈദ്യുതി ഇന്ധന നിരക്കുകള്‍ നിശ്ചയിക്കുന്നത് ഐ എം എഫ് ആണ്. ഈ സാഹചര്യത്തില്‍ പതിനായിരങ്ങളാണ് പാകിസ്താനില്‍ നിന്നും പ്രതിവര്‍ഷം അനധികൃതമായി മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് എന്നാണ് വിവരം.
വിദേശ രാജ്യങ്ങളില്‍ അറസ്റ്റിലാകുന്ന, മതിയായ രേഖകളില്ലാത്ത ഭിക്ഷക്കാരുടെയും പോക്കറ്റടിക്കാരുടെയും പട്ടികയില്‍ 90 ശതമാനം പേരും തങ്ങളുടെ നാട്ടുകാരാണെന്ന് അടുത്തയിടെ ഒരു പാകിസ്താന്‍ മാദ്ധ്യമം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന് ശക്തമായ താക്കീതുമായി സൗദിയെയും ഇറാഖിനെയും പോലെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, ഐ എം എഫില്‍ നിന്നും 3 ബില്യൺ ഡോളര്‍ കൂടി കടം വാങ്ങാന്‍ പാകിസ്താന്‍ വീണ്ടും ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം. ഇതില്‍ 700 മില്യൺ ഡോളര്‍ നല്‍കാന്‍ ഐ എം എഫ് തീരുമാനിച്ചതായും പാക് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ എം എഫ് വായ്പകളെ തുടര്‍ന്ന് നിലവില്‍ പാകിസ്താനിലെ വൈദ്യുതി നിരക്കും ഇന്ധന വിലയും സര്‍വകാല റെക്കോര്‍ഡിലാണ്.
കൂടാതെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം 34 രാജ്യങ്ങളില്‍ മാത്രം മുന്‍കൂര്‍ വിസ ഇല്ലാതെ സന്ദര്‍ശനാനുമതി ഉള്ള പാകിസ്താന്‍, ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഉള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ്. ഈ പട്ടികയില്‍ ഇറാഖിനും സിറിയക്കും അഫ്ഗാനിസ്ഥാനുമൊപ്പമാണ് പാകിസ്താന്റെ സ്ഥാനം.
Discussion about this post