ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ കര്‍മ്മത്തിന് 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അയോധ്യ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് കേവലം 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നു. വിശുദ്ധമായ ഈ സന്ദര്‍ഭത്തിന് സാക്ഷിയാകാന്‍ സര്‍വേശ്വരന്‍ എന്നെ തിരഞ്ഞെടുത്തത്തിലെ സൗഭാഗ്യം ഞാന്‍ തിരിച്ചറിയുന്നു. പ്രാണപ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന ദിവ്യസന്നിധിയില്‍ ഭാരതത്തിലെ എല്ലാ പൗരന്മാരെയും പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിക്കുന്നത് ജന്മനിയോഗമായി ഞാന്‍ സ്വീകരിക്കുന്നു. ഈ പുണ്യവേളയില്‍ ഇന്ന് മുതല്‍ വിശുദ്ധ വ്രതാനുഷ്ഠാനങ്ങളിലേക്ക് ഞാന്‍ കടക്കുന്നു. പ്രധാനമന്ത്രി കുറിച്ചു.
ഹൈന്ദവ ആചാരപ്രകാരം വിഗ്രഹ പ്രാണപ്രതിഷ്ഠാ കര്‍മ്മം വിശിഷ്ടവും സമഗ്രവുമാണെന്ന് യൂട്യൂബ് ചാനലില്‍ നല്‍കിയ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈശ്വര ചൈതന്യത്തെ ഭൗതിക നിര്‍മ്മിതമായ വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്ന വിശിഷ്ട കര്‍മ്മമാണ് പ്രാണപ്രതിഷ്ഠ. കാര്‍മ്മിക വിധിപ്രകാരമുള്ള ധര്‍മ്മാചരണത്തിലേക്കാണ് ഈ അവസരത്തില്‍ താന്‍ കടക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാഷിക്കിലെ പഞ്ചവടിയില്‍ യമനിയമങ്ങള്‍ പാലിച്ചാകും പ്രധാനമന്ത്രിയുടെ വ്രതാനുഷ്ഠാനം എന്നാണ് വിവരം.
अयोध्या में रामलला की प्राण प्रतिष्ठा में केवल 11 दिन ही बचे हैं।
मेरा सौभाग्य है कि मैं भी इस पुण्य अवसर का साक्षी बनूंगा।
प्रभु ने मुझे प्राण प्रतिष्ठा के दौरान, सभी भारतवासियों का प्रतिनिधित्व करने का निमित्त बनाया है।
इसे ध्यान में रखते हुए मैं आज से 11 दिन का विशेष…
— Narendra Modi (@narendramodi) January 12, 2024
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സാധനയും ധ്യാനവും സാത്വിക ഭക്ഷണക്രമവും ശീലമാക്കിയ സനാതന വിശ്വാസിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ജീവിതക്രമത്തിന്റെ നൈഷ്ഠികമായ മറ്റൊരു ഘട്ടത്തിലേക്ക് അദ്ദേഹം കടക്കുന്നതിന്റെ ആമുഖമായാണ് പുതിയ വ്രതാനുഷ്ഠാനം വിലയിരുത്തപ്പെടുന്നത്.
Discussion about this post