കണ്ണൂർ: മയക്കുമരുന്ന് കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയി. കോയ്യോട് സ്വദേശി ഹർഷാദാണ് അതിവിദഗ്ധമായി ജയിൽ ചാടിയത്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ജയിലിന് പുറത്തേക്ക് പത്രക്കെട്ട് എടുക്കാൻ പോയതായിരുന്നു ഹർഷാദ്. തുടർന്ന് അതുവഴിവന്ന ബൈക്ക് യാത്രികനെ ഭീഷണിപ്പെടുത്തി ഇയാളുടെ ബൈക്കിന് പുറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്ന് കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു ഇയാളെ കണ്ണൂർ ജയിലിൽ എത്തിച്ചത്.
Discussion about this post