പത്തനംതിട്ട: ഇരുമ്പ് ഏണി വൈദ്യുതി ലൈനിലേക്ക് വീണ് സ്ത്രീ ഷോക്കേറ്റ് മരിച്ചു .പിഎസ് സുജാത (55) ആണ് മരിച്ചത്.വടശേരിക്കര പേഴുംപാറയില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. ഭര്‍ത്താവ് രാജേന്ദ്രനും ഷോക്കേറ്റു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുകയായിരുന്നു രാജേന്ദ്രനും ഭാര്യ സുജാതയും. 20 അടിയോളം നീളമുള്ള ഇരുമ്പ് ഏണി കയറി കുരുമുളകു പറിക്കുകയായിരുന്നു ഭര്‍ത്താവ്. ഇരുമ്പ് ഏണി ചരിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീഴുകയും, ഷോക്കേറ്റ് രാജേന്ദ്രന്‍ ഏണിയില്‍ നിന്നു തെറിച്ചു വീഴുകയും ചെയ്തു. ഏണി പിടിച്ചിരുന്ന സുജാത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.
രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് . പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post