കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രത്യേക പരിപാടിയിലേക്ക് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ ടിജെ ജോസഫിന് ക്ഷണം. ഉച്ചയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിസേക്കാണ് ടിജെ ജോസഫിന് ക്ഷണം ലഭിച്ചത്.
2010 ജൂലൈ നാലിന് ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈ വെട്ടിയത്.
ആക്രമിച്ച് അദ്ദേഹത്തിൻറെ കൈപ്പത്തി മാറ്റുകയായിരുന്നു. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽപോകുകയിരുന്നു.
കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ണൂർ മട്ടന്നൂരിൽനിന്ന് പിടികൂടിയിരുന്നു.
Discussion about this post