ബംഗളൂരു: വധുവിനെ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിജയനഗര്‍ ജില്ലയിലാണ് സംഭവം. 26 കാരനായ മധുസൂദനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ മധുസൂദന്‍ പെണ്ണു കാണാന്‍ പോയിരുന്നു. എന്നാല്‍ അതൊന്നും ശരിയായില്ല. ഇതേ തുടര്‍ന്നുള്ള നിരാശയിലാണ് മധുസൂദന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്ന് വീടുകളിലാണ് യുവാവ് പെണ്ണുകാണാന്‍ ചെന്നത്. എന്നാല്‍ പിതാവിന്റെ മോശം സ്വഭാവം കാരണം പെണ്ണുവീട്ടുകാര്‍ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതില്‍ നിരാശനായ യുവാവ് മദ്യപാനവും ആരംഭിച്ചിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് മധുസൂദനനെ വിഷം കഴിച്ച് അവശനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് വിജയനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ ഇരിക്കെയായിരുന്നു യുവാവിന്റെ മരണം.
Discussion about this post