തമിഴ് സിനിമാതാരം അജിത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചേക്കുമെന്ന് കോളിവുഡ് റിപ്പോര്‍ട്ട്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പാര്‍ട്ടിയോടുള്ള അജിത്തിന്റെ പിന്തുണ അറിയിക്കാനാണ് ഈ കൂടിക്കാഴ്ചയെന്നാണ് തമിഴകത്ത് പരക്കുന്ന വാര്‍ത്ത.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അജിത് പാര്‍ട്ടിയെ പിന്തുണക്കുന്ന കാര്യം തീരുമാനിക്കൂ. എന്നാല്‍ അജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തയോട് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നായകനായി എത്തുന്ന സിനിമയുടെ ഏതെങ്കിലും പ്രചാരണ പരിപാടികള്‍ക്കോ മറ്റു പരസ്യങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ ഒന്നും അജിത് പങ്കെടുക്കാറില്ല. തമിഴ്നാട്ടില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില് ഒരാളാണ് അജിത് കുമാര്‍. സ്വന്തം ഫാന്‍ ക്ലബ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയുള്ള നടന്റെ സിനിമകള്‍ക്കെല്ലാം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post