കൊച്ചി; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിൽ എല്ലാവരും വീടുകളിലും മറ്റും ശ്രീരാമജ്യോതി തെളിയിക്കാൻ ആഹ്വാനം ചെയ്ത് സെലിബ്രറ്റി മേയ്ക്ക്അപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആഹ്വാനം. എന്റെ പ്രഭു ജന്മഗൃഹം പൂകുന്ന സമയമടുത്തിരിക്കുന്നു പ്രഭുവിന്റെ സ്ഥാനാരോഹണനിമിഷത്തിൽ ഏവരും ജനുവരി 22 നു നിങ്ങളുടെ വീടുകളിൽ ശ്രീരാമ ജ്യോതിതെളിയിക്കുക.ജയ് ശ്രീറാം.
ഇന്നലെ അവരുടെ വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ ആഹ്വാനം ചെയ്തിരുന്നു. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.
Discussion about this post