മുംബൈ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ക്ഷേത്ര ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി ബോളിവുഡ് താരം ജാക്കി ഷ്രോഫ്. മുംബൈയിലെ ക്ഷേത്രം ശുചിയാക്കിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ചത്. ക്ഷേത്രം ശുചിയാക്കുന്ന ജാക്കി ഷ്രോഫിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആണ്.
ക്ഷേത്രത്തിന് പുറമേയും പരിസരവുമായിരുന്നു അദ്ദേഹം ശുചിയാക്കിയത്. ക്ഷേത്രം അധികൃതരും പ്രദേശവാസികളും അദ്ദേഹത്തോടൊപ്പം കൂടി. ജാക്കി ഷ്രോഫിനെ കാണാൻ നിരവധി പേരായിരുന്നു ക്ഷേത്രത്തിന് മുൻപിൽ തടിച്ചു കൂടിയത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ക്ഷേത്രം ശുചിയാക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ജാക്കി ഷ്രോഫിനും കുടുംബത്തിനും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തെ രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ നേരിട്ട് എത്തി ക്ഷണിച്ചത്. അദ്ദേഹം കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കും.
Discussion about this post