മുംബൈ: അമീര്‍ഖാനും ഷാറൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിന് ശേഷമാണ് സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായത്.
40ഓളം ബോളിുഡ് പ്രമുഖര്‍ക്കാണ് ഇപ്പോള്‍ സുരക്ഷ നല്‍കുന്നത്. അതിപ്പോള്‍ ഭീഷണയിള്ള 15 പേര്‍ക്കായി കുറച്ചെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. സെലിബ്രിറ്റികള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി വളരെയധികം ആളുകളെ ഉപയോഗിക്കേണ്ടി വരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സുരക്ഷ ഒഴിവാക്കപ്പെട്ട 25 പേരില്‍ സംവിധായകനും നിര്‍മ്മാതാവുമായ വിധു വിനോദ് ചോപ്ര, സംവിധായകന് രാജ് കുമാര്‍ ഹിരാനി, സംവിധായിക ഫറാ ഖാന് എന്നിവരും ഉള്‍പ്പെടുന്നു. കനത്ത സുരക്ഷ ഒരുക്കുന്ന 15 പേരില്‍ പ്രമുഖര്‍ ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്, സംവിധായകരായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, ദിലീപ് കുമാര്‍, ലതാ മങ്കേഷ്കര്‍ എന്നിവരാണ്.
അമീര്‍ഖാനും ഷാറുഖ് ഖാനും തങ്ങളുടെ അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്ന് അധിക സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഭീഷണിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post