പത്തനംതിട്ട: ശ്രീരാമ, സീത വേഷങ്ങൾ ധരിച്ച് കുട്ടികൾ സ്‌കൂളിൽ എത്തിയതിനെതിരെ എസ്എഫ്‌ഐ. പന്തളത്തെ അമൃത വിദ്യാലയത്തിൽ വിദ്യാർത്ഥികൾ എത്തിയതിനെതിരെയാണ് എസ്എഫ്‌ഐയുടെ വിമർശനം. സംഭവത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികൾ സീത, രാമ വേഷങ്ങൾ ധരിച്ച് ക്ലാസിൽ എത്തിയത്. പ്രെമറി ക്ലാസിലെ കുട്ടികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് മതേതര മൂല്യങ്ങളെ തകർക്കുന്നത് ആണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. കുട്ടികൾ അമ്പിന്റെയും വില്ലിന്റെയും കളിപ്പാട്ടങ്ങളും ഒപ്പം കരുതിയിരുന്നു. ഇത് ശരിയായില്ലെന്നും എസ്എഫ്‌ഐ ആരോപിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സംഭവത്തിൽ വിമർശനവുമായി രംഗത്ത് എത്തിയത്.
അതേസമയം സ്‌കൂളിൽ ശ്രീകൃഷ്ണ ജയന്തി ഉൾപ്പെടെ ആഘോഷിക്കാറുണ്ടെന്ന് അമൃത സ്‌കൂൾ അധികൃതർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നിർബന്ധിച്ചിട്ടില്ല. എസ്എഫ്‌ഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നും അമൃത സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
Discussion about this post