എറണാകുളം: ഫെമ ചട്ടം ലംഘിച്ച കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ബിനീഷ് കോടിയേരി ഹാജരാക്കിയ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
രാവിലെയോടെയായിരുന്നു ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ബിനീഷ് കോടിയേരിയ്ക്ക് പങ്കാളിത്തമുള്ള കമ്പനികൾ ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ബിനീഷിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരായില്ല. തുടർന്ന് ഇഡി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് ബിനീഷ് കോടിയേരി ഹാജരാക്കിയിട്ടുള്ളത്.
Discussion about this post