കോട്ടയം: പാലാ നഗരസഭയിലെ എയർ പോഡ് മോഷണത്തിൽ സിപിഎം കൗൺസിലറെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തിയാണ് കേരള കോൺഗ്രസ് എം കൗൺസലർ ജോസ് ചീരങ്കുഴി രംഗത്ത് വന്നത്.
കൗൺസിൽ യോഗത്തിലായിരുന്നു സംഭവം. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണം വേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയർമാന് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്. ഒരു പടി കൂടി കടന്ന് തനിക്കെതിരായ ഗൂഢാലോചനയിൽ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിലെ ജോസിൻ ബിനോ രാജിവച്ചതിന് പിന്നാലെയാണ് നഗരസഭയിൽ പുതിയ വിവാദം ഉടലെടുത്തത്.
Discussion about this post