ഡല്‍ഹി: ദേശീയ ഗെയിംസ് മികച്ചതാക്കിയതിന് കേരളത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം.1987 ന് ശേഷം രണ്ടാം തവണ ഗെയിംസിന് ആതിഥ്യം നല്കിയ കേരളത്തെ അഭിനന്ദിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്. ഗെയിംസില്‍ പങ്കെടുത്ത് കായികതാരങ്ങളെയും മെഡല്‍ ജേതാക്കളെയും അഭിനന്ദിച്ച രാഷ്ട്രപതി മികവിനുള്ള പ്രയത്നം തുടരണമെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമൂഹത്തിനും ശ്രേയസ്സുണ്ടാക്കണമെന്നും ഓര്‍മിപ്പിച്ചു.
ദേശീയ ഗെയിംസില്‍ 54 സ്വര്‍ണ്ണത്തിന് പുറമെ 47 വെള്ളികളും 61 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകളാണ് കേരളം നേടിയത്. ഗെയിംസില്‍ ഒന്നാം സ്ഥാനം നേടിയ സര്‍വ്വീസസിനെ മെഡലുകളുടെ എണ്ണത്തില്‍ കേരളം തോല്‍പ്പിച്ചു. ഏഴ് ജില്ലകളിലായി 29 വേദികളിലാണ് മത്സരം നടന്നത്.
Discussion about this post