കൊച്ചി:മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. കൊച്ചിയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് നടി. കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് ഇപ്പോള്‍ നടി സാക്ഷാത്കരിച്ചിരിക്കുന്നത്.
എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി….എന്റെ പുതിയ വീട്ടില്‍ ചെലവഴിച്ച മനോഹരമായ ഒരു സായാഹ്നം പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ഞാന്‍ ഇപ്പോള്‍. എന്റെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ഒരു ദിവസം കൂടെ ഉണ്ടായിരിക്കുകയാണ്. എന്റെ കൂടെ നിന്ന പ്രിയപ്പെട്ട ആളുകള്‍ക്ക് ഒരുപാട് നന്ദി എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നടി കുറിച്ചിരിക്കുന്നത്. ‘അനുശ്രീ നായര്‍, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിലെ നെയിംപ്ലേറ്റില്‍ എഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
ദിലീപ്, ഉണ്ണി മുകുന്ദന്‍, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമല്‍, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, അനന്യ, ലാല്‍ജോസ് തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. വിവാഹത്തിനുശേഷം സ്വാസികയും ഭര്‍ത്താവായ പ്രേമിനൊപ്പം പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടിയാണ് അനുശ്രീയുടെ വീടിന്റെ ഗൃഹപ്രവേശം.
കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രഹിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. പിന്നീട് വേറൊരു ഫ്ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിയാന്‍ സാധിച്ചത്. നാലഞ്ച് വര്‍ഷം കൊണ്ടാണ് ഈ വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്നേഹം മാത്രം എന്ന് അനുശ്രീ പറഞ്ഞു.
Discussion about this post