തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാന്‍ ആരൊക്കെ വന്നാലും പ്രതിഷേധമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഈ പ്രതിഷേധം എല്ലാം ഗവര്‍ണറുടെ പരിഹാസ്യമായ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ സംഘര്‍ഷങ്ങള്‍ എല്ലാം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചട്ടിട്ടുണ്ടോ എന്നും സിപിഎം നേതാവ് ചോദിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അതൊല്ലാം ഉണ്ടാവുന്നതാണ്. ഗവര്‍ണറുടെ സുരക്ഷയ്ക്ക സി.ആര്‍.പി.എഫ് വന്നാലും ഞങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗവര്‍ണരുടെ പ്രതിഷേധം കാരണം ഫലമുണ്ടായിരിക്കുന്നത് മുഖ്യമന്ത്രിക്കാണെന്ന് കെ. മുരളിധരന്‍ പറഞ്ഞു.ഈ ബഹളങ്ങളിലേക്ക് ശ്രദ്ധ പോവുകയാണ്. അതുകൊണ്ട് ക്ഷേമ പെന്‍ഷന്‍ കൊടുക്കാത്തതിലും , ആത്മഹത്യയും ഒന്നും ഇപ്പോള്‍ വാര്‍ത്തയല്ലാതെയായി മാറി. അടുത്ത ലോകസഭയില്‍ എസ്എഫ്‌ഐ കാര്‍ക്ക് സി.ആര്‍.പി.എഫില്‍ നിന്ന് കിട്ടുന്ന അടിയുടെ ചിത്രം വെച്ചായിരിക്കും പോസ്റ്റര്‍ അടിക്കാന്‍ പോവുന്നത് എന്നും കെ. മുരളിധരന്‍ കെ മുരളീധരന്‍ പരിഹസിച്ചു.
Discussion about this post