ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷ പേ ചര്‍ച്ച ഇന്ന്. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ 11 മണിക്കാണ് ചര്‍ച്ച തുടങ്ങുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. ഇത്തവണ 2 കേടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ദൂരദർശനിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ്, വിദ്യാഭ്യാസ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂടൂബ് ചാനല്‍ തുടങ്ങിയ വിവിധ വെബ്സൈറ്റുകളിലും പരിപാടി കാണാം.
പരീക്ഷ പേ ചര്‍ച്ചയില്‍ നിങ്ങളെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും ,പരീക്ഷകളെ അവസരങ്ങളുടെ ജാലകമാക്കി മാറ്റാമെന്നുംപ്രധാനമന്ത്രി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് പിരിമുറുക്കമില്ലാതെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എക്‌സാം വാരിയേഴ്‌സ് എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷ പേ ചര്‍ച്ച .ആറ് വര്‍മായി ഈ പരിപാടി വിജയകരമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 31. 24 ലക്ഷം വിദ്യാര്‍ത്ഥികളും , 5.60 ലക്ഷം അദ്ധ്യാപകരും , 1.95 ലക്ഷം രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Discussion about this post