ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ശിക്ഷാവിധിയോട് അനുബന്ധിച്ച് പ്രതികളുടെ മാനസികനില പരിശോധിക്കാനായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പരിശോധനയ്‌ക്കായി എത്തിച്ചത്.അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചിരിക്കുന്നത്.
കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പോലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2021 ഡിസംബർ 19ന് പുലർച്ചെ ആറിന് വീട്ടിലെത്തിയ പ്രതികൾ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.
Discussion about this post