മാവേലിക്കര: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജീത്ത് ശ്രീനിവാസ് കൊലപാതകക്കേസിൽ നിർണായകമായതിൽ മകളുടെ മൊഴിയും. കൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തവർക്കുപോലും തൂക്കുകയർ ലഭിക്കത്തക്കവിധം നിർണായകമായിരുന്നു രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ തെളിവുകളും സാക്ഷിമൊഴികളും.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ തിരിച്ചറിഞ്ഞ മകൾ, 15 പ്രതികളിൽ കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ എട്ടുപേരെയും കോടതിമുറിയിൽ തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേതരത്തിലെ വസ്ത്രംധരിച്ച് സാക്ഷിയെ കബളിപ്പിക്കാനുള്ള ശ്രമം നടത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
പ്രതികൾ മുഖംമൂടി ധരിച്ചാണു രൺജിത്തിന്റെ വീട്ടിലെത്തിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അതു തെറ്റാണെന്നും പ്രതികളെ താൻ വ്യക്തമായി കണ്ടെന്നും മകൾ മൊഴി നൽകി. ഇത് വരെ ക്രൂരത മനസിൽ നിന്ന് മായാത്ത മകൾ പ്രതിഭാഗത്തിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളെല്ലാം നേരിട്ടാണു പ്രതികളെ ചൂണ്ടിക്കാട്ടിയത്.
പിതാവിന്റെ കൊലപാതകരംഗം കോടതിയിൽ പലപ്രാവശ്യം ആവർത്തിക്കേണ്ടി വന്നിട്ടും അച്ഛന് നീതി ഉറപ്പാക്കുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം. മകൾക്കൊപ്പം അമ്മയും രൺജിത്ത് ശ്രീനിവാസന്റെ അമ്മയും എല്ലം തളരാതെ ഉറച്ചുനിന്നു.
Discussion about this post