റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറസ്റ്റിൽ. കസ്റ്റഡിയിയിൽ എടുത്തതിന് തൊട്ട് പിന്നാലെയാണ് ഇഡി നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
ജെഎംഎം എംപി മഹു മാജിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി തട്ടിപ്പിൽ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസിൽ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഇതിനിടെ ഇന്ന് ഹാജരാകാൻ ഇഡി കർശന നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം അറസ്റ്റിലാകുമെന്ന് ഉറപ്പിലായതോടെ ഹേമന്ദ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാത്രിയോടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചത്. ഇഡിയ്‌ക്കൊപ്പം രാജ്ഭവനിൽ എത്തി അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ഗതാഗതമന്ത്രിയായ ചാമ്പായ് സോറൻ ആണ് പുതിയ മുഖ്യമന്ത്രി.
Discussion about this post