ഉപയോക്താകളുടെ ചാറ്റ് സുരക്ഷിതമാക്കാനും സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുത്തന്‍ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്ട്സ്ആപ്പ്. ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് വാട്സാപ്പിന്റ വെബ് വേർഷനിൽ ചാറ്റ് ലോക്ക് ഫീച്ചറാണ്. നിലവിൽ മൊബൈൽ ഫോണുകളിൽ ലഭ്യമായിട്ടുള്ള ചാറ്റ് ലോക്ക് ഫീച്ചർ ആണ് ഇപ്പോൾ കമ്പനി വെബ് വേർഷനിലും അവതരിപ്പിക്കുന്നത്.
വാട്ട്സ്ആപ്പിലെ ചാറ്റ് ലോക്ക് ഫീച്ചര്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ടൂളാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാനും പ്രത്യേക ഫോള്‍ഡറില്‍ മറയ്ക്കാനും കഴിയും. ഓണ്‍ലൈനില്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ഒരു പ്രത്യേക ഇടം ലഭിക്കുന്നത് പോലെയാണിത്!
നിലവില്‍ ഫോണ്‍ ആപ്പില്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ മറ്റ് ചാറ്റുകള്‍ക്കൊപ്പം തന്നെ കാണാനാവും. പുതിയ ഫീച്ചർ വരുന്നതോടെ വെബ് വേര്‍ഷനില്‍ ചാറ്റ് കാണാന്‍ സാധിക്കില്ല.ഏറ്റവും പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍, ഈ ചാറ്റ് ലോക്ക് സവിശേഷതയെക്കുറിച്ച് സൂചന നല്‍കുന്ന സൈഡ്ബാറില്‍ ഒരു പുതിയ ഐക്കണ്‍ – ഒരു പാഡ്ലോക്ക് ഉണ്ട്. ഇതിനര്‍ത്ഥം ഉടന്‍ തന്നെ ഈ ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ മാത്രമല്ല, വെബ് പതിപ്പിലും ഉപയോഗിക്കാനാകും എന്നാണ്.
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഇതാ …
നിങ്ങള്‍ ഒരു ചാറ്റ് ലോക്ക് ചെയ്താല്‍, അത് നിങ്ങളുടെ സാധാരണ ചാറ്റ് സ്‌ക്രീനില്‍ ദൃശ്യമാകില്ല. പകരം, അത് ഒരു മറഞ്ഞിരിക്കുന്ന ഫോള്‍ഡറില്‍ പോയി കിടക്കും.ഈ ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍, ഒരു വാട്‌സാപ്പ് ചാറ്റ് തുറന്ന് ആ ചാറ്റിന് മുകളിലുള്ള യൂസര്‍ നെയിമില്‍ ടച്ച് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ‘Disappearing Message’ ഓപ്ഷന് താഴെയായി Chat Lock ഓപ്ഷനും കാണാം. ഇത് ഓണ്‍ ചെയ്തുവെച്ചാല്‍ ആ ചാറ്റ് ലോക്ക് ചെയ്യപ്പെടും. ബയോമെട്രിക് സുരക്ഷ വെച്ചാണ് ഇത് ലോക്ക് ചെയ്യുക.
ചാറ്റ് ലോക്ക് ചെയ്താല്‍, വാട്‌സാപ്പിലെ ചാറ്റ് ലിസ്റ്റിന് മുകളിലായി ഒരു Locked Chta ഫോള്‍ഡര്‍ പ്രത്യക്ഷപ്പെടും ഇതിനകത്താവും ലോക്ക് ചെയ്ത ചാറ്റുകള്‍ ഉണ്ടാവുക. ഇത് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ ആവശ്യപ്പെടും. ഇത് നല്‍കിയാല്‍ മാത്രമേ ചാറ്റ് തുറക്കുകയുള്ളൂ. ഇതിനാല്‍ മറ്റാര്‍ക്കും ആ ഫോള്‍ഡര്‍ തുറക്കാനും ചാറ്റുകള്‍ വായിക്കാനും സാധിക്കില്ല.
Discussion about this post