വാഷിംഗ്ടണ്‍:മേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രേയസ് റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.ഒഹായോയിലെ സിന്‍സിനാറ്റിലായിരുന്നു സംഭവം . മരണ കാരണം വ്യക്തമായിട്ടില്ല.ഒരാഴ്ചയ്ക്കിടെ യുഎസില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ് റെഡ്ഡി.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ശ്രേയസ് റെഡ്ഡിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും , അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അറിയിച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.
വിവേക് സൈനി, നീല്‍ ആചാര്യ എന്നീ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു.ജനുവരി 29 ന്, യുഎസിലെ ജോര്‍ജിയയിലെ ലിത്തോണിയയില്‍ ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വച്ചാണ് വിവേക് കൊല്ലപ്പെട്ടത്. കടക്കുള്ളില്‍ എത്തിയ അക്രമി ചുറ്റികകൊണ്ട് അടിച്ച് വിവേകിനെ കൊലപ്പെടുത്തുകയായിരുന്നു.
യു. എസിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍ ആചാര്യ. കഴിഞ്ഞ ആഴ്ച്ച നീല്‍ ആചാര്യയെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു . പിന്നീട് പോലീസില്‍ പരാതി നല്‍ക്കുകയും ചെയ്തുരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് നീല്‍ ആചാര്യയെ കണ്ടെത്തിയത്.
Discussion about this post