വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിലെ നിലവറയിൽ ഹിന്ദു പ്രാർത്ഥന നടത്താൻ അനുവദിച്ച വാരണാസി ജില്ലാ കോടതിയുടെ തീരുമാനം ‘തിടുക്കത്തിൽ’ എടുത്തതാണെന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ്. മുസ്ലിംകളെ മാത്രമല്ല, മതേതരത്വത്തിൽ വിശ്വസിക്കുന്ന മറ്റ് മതസ്ഥരെയും വേദനിപ്പിച്ചെന്ന് മുസ്ലീം പള്ളിയിൽ പൂജ അനുവദിച്ച സംഭവം വേദനിപ്പിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പറഞ്ഞു.
മസ്ജിദ് നിർമ്മിക്കാൻ വേണ്ടി ഒരു മന്ദിരം (ക്ഷേത്രം) പൊളിച്ചു എന്ന ധാരണ തെറ്റാണ്. മസ്ജിദ് നിർമ്മിക്കാൻ ഒരാളുടെ ഭൂമി തട്ടിയെടുക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കോടതി തിടുക്കത്തിൽ വിധി പുറപ്പെടുവിച്ചു, മറുപക്ഷത്തിന് വിശദമായി വാദങ്ങൾ ഉന്നയിക്കാൻ പോലും അവസരം നൽകിയില്ല. ഇത് ജുഡീഷ്യറിയിലുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്ന് റഹ്‌മാനി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജ്ഞാൻവാപിയിൽ പെട്ടെന്ന് പൂജ ആരംഭിച്ചതിൽ ഞങ്ങൾ അഗാധമായ ഖേദവും ആശങ്കയും പ്രകടിപ്പിക്കുന്നു, ഒറ്റരാത്രികൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ തകർക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഭരണകൂടത്തിന് ഏഴ് ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടും ഈ നടപടിയുടെ ദ്രുതഗതിയിലുള്ള തുടക്കം, ഭരണകൂടവും വാദിയും തമ്മിലുള്ള വ്യക്തമായ ഒത്തുകളിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് സംഘടന നേതാവ് കുറ്റപ്പെടുത്തി.
Discussion about this post