വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുവിശ്വാസികൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ പുറത്ത് നിന്ന് കൊണ്ടതാണെന്ന് അവകാശപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന അർഷാദ് മദനി. വ്യാസ് ജി കാ തെഹ്ഖാന’ എന്ന സീൽ ചെയ്ത നിലവറയിൽ ആരാധിക്കുന്ന വിഗ്രഹങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) കോമ്പൗണ്ടിൽ നടത്തിയ ശാസ്ത്രീയ സർവേയ്ക്കിടെ ഖനനം ചെയ്തതാണെന്ന വസ്തുത മൗലാന അർഷാദ് മദനി നിഷേധിച്ചു.
ഇവിടെ ആദ്യം മുതൽ വിഗ്രഹം ഇല്ല.ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും അതിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് പണിതതാണെന്നും എങ്ങനെ പറയാൻ സാധിക്കും?
അവിടെ വിഗ്രഹങ്ങളുണ്ടെന്നും ക്ഷേത്രങ്ങളുടെ അടയാളങ്ങളുണ്ടെന്നും പറയുന്ന കാര്യങ്ങൾ, മസ്ജിദിൽ നിന്ന് വേർപെടുത്തിയ സ്ഥലങ്ങളാണ്. പള്ളിയുള്ളിടത്ത് ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു.അത് മഥുരയായാലും ജ്ഞാനവാപി മസ്ജിദായാലും അവിടെ ഒരിക്കലും ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. അത് സാധ്യമല്ല. ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജ്ഞാൻവാപിയിൽ ഹിന്ദു വിശ്വാസികൾ പൂജ നടത്തുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീങ്ങളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ നിരന്തരം അന്യായം കാണിക്കുന്നവർ ഓർക്കണമെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞു. ജ്ഞാൻവാപിയിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ വിവിധ മുസ്ലീം സംഘടനാ നേതാക്കൾ സംയുക്തമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഈ വെല്ലുവിളി.
Discussion about this post