ആറ്റിങ്ങൽ; പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങൾ ഉയർത്തി പിടിച്ചാണ് കെ.സുരേന്ദ്രൻ ആറ്റിങ്ങലിലേക്ക് പദയാത്രയുമായി എത്തിയതെന്ന് കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ.
വികസനത്തിൻ്റെ നിരവധി മാതൃകകൾ സൃഷ്ടിച്ചാണ് 10 വർഷമായി നരേന്ദ്രമോദി ഭരിക്കുന്നത്. രാജ്യത്ത് 3 കോടി വീടുകൾ മോദി സർക്കാർ പണിതു. കേരളത്തിൽ മാത്രം 3 ലക്ഷം വീടുകൾ പണിതു. എന്നാൽ കേരളത്തിൽ സർക്കാർ പദ്ധതികളുടെ പേരിൽ അഴിമതി നടക്കുകയാണ്. ലൈഫ് പദ്ധതിയുടെ പേരിൽ പോലും അഴിമതി നടന്നിരിക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 6,000 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ
ഒരു എംപിയും ഇല്ലാതിരുന്നിട്ടും ഇത്രയും വലിയ ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ ഈ നാടിന് നൽകുന്നത്. ആറ്റിങ്ങലുകാർ തിരഞ്ഞെടുത്ത എംപി ആ പരിപാടിയിൽ പങ്കെടുത്തില്ലെന്നത് ഖേദകരമാണ്. നരേന്ദ്രമോദി സർക്കാരിന് ആറ്റിങ്ങലിനോടുള്ള കരുതൽ എല്ലാ കാര്യത്തിലും വ്യക്തമാണെന്നും വി.മുരളീധരൻ പറഞ്ഞു.
Discussion about this post