തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നെന്ന് പിണറായി വിജയൻ പറയുന്നു. നാടിന്റെ വികസനത്തിന്റെ കാര്യത്തിൽ നട്ടെല്ലായി പ്രവർത്തിക്കുന്ന ഒന്നാണ് സഹകരണ മേഖലയെന്നും ഈ വളർച്ച ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുകയാണെന്നും ഏത് ഏജൻസി വിചാരിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ല കേരളത്തിലെ സഹകരണ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ അഭിവൃദ്ധിക്കാണ് സഹകരണ മേഖല പ്രാധാന്യം നൽകുന്നത്. സഹകരണ മേഖല പ്രശ്‌നങ്ങൾ നേരിട്ട ഘട്ടത്തിൽ കേരള സർക്കാർ ഫലപ്രദമായി ആ മേഖലയെ സഹായിക്കാൻ വന്നിരുന്നു. നോട്ടുനിരോധന ഘട്ടത്തിൽ സഹകരണ മേഖലയെ കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post