ഗുവാഹത്തി:രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ബില്‍ പൂജ്യമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനമായി പരിശ്രമിച്ചു . കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ മേല്‍ക്കൂര സോളാര്‍ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം , മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരു കോടി കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയില്‍ 11,600 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം നടന്ന സമ്മളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ പൗരന്റെയും ജീവിതം സുഖകരമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ശ്രദ്ധ ഞങ്ങളുടെ ബജറ്റില്‍ വ്യക്തമാണ് . അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ ചിലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും’പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
498 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, 358 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് ആറുവരിപ്പാത എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.ഈ പദ്ധതികള്‍ എല്ലാം കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കും. ആസമില്‍ 11,600 കോടിയുടെ പദ്ധതികള്‍ സമർപ്പിക്കാൻ സാധിച്ചതില്‍ ഭാഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി .
അയോദ്ധ്യയ്ക്ക് ശേഷം ഇന്ന് ഞാനിവിടെ വന്നു, കാമാഖ്യ ദിവ്യ പരിയോജനാ പദ്ധതിയ്ക്ക് തുടക്കമിടാനായത് എൻറെ ഭാഗ്യമായി കണക്കാക്കുന്നു. ഈ പദ്ധതികൾ പൂർത്തിയാകുമ്പോൾ രാജ്യമൊട്ടുക്കുമുള്ള ദേവിഭക്തർ സന്തോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന പദ്ധതികള്‍ രാജ്യത്തിന് സമ്മര്‍പ്പിക്കുന്നതിന് മുന്‍പായി ഗിവാഹത്തിയില്‍ റോഡ് ഷോ നടത്തിയിരുന്നു. വൻ ജനാരവമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ ഗുവാഹത്തിയിലേക്ക് സ്വാഗതം ചെയ്തത് . കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരവീഥിയില്‍ തടിച്ചുകൂടിയത്.
Discussion about this post