ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റായി അധികാരമേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി ,പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. 16ന് സിരിസേന ബോദ്ഗയ സന്ദര്‍ശിക്കും. സമാധാനം, പുനരധിവാസം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. 17ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്ന സിരിസേന 18ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ ഇന്ത്യ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post