എറണാകുളം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് ശേഖരണം ആരംഭിച്ച് എസ്എഫ്‌ഐഒ. ഇതിന്റെ ഭാഗമായി സിഎംആർഎല്ലിന്റെ ആലുവ കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ ഉദ്യോദസ്ഥർ പരിശോധന നടത്തി. രാഷ്ട്രീയ- ട്രേഡ് യൂണിയൻ നേതാക്കൾക്കും, ഉദ്യോഗസ്ഥ മേധാവികൾക്കും അനധികൃതമായി പണം നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം.
ഇന്നലെയായിരുന്നു അന്വേഷണ സംഘം ഓഫീസിൽ പരിശോധന നടത്തിയത്. ഇന്നും പരിശോധന തുടരും. ശേഖരിച്ച തെളിവുകളിൽ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന നിർണായക രേഖകളും ഉണ്ടെന്നാണ് കരുതുന്നത്. ആലുവയിലെ കോർപ്പറേറ്റ് ഓഫീസിന് പുറമേ മുപ്പത്തടത്തെ ഫാക്ടറിയിലും പരിശോധന നടത്തിയിട്ടുണ്ട്.
രാവിലെ 9 ന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നുവരെ നീണ്ടു. ആദായനികുതി വകുപ്പിന് സിഎംആർഎൽ സമർപ്പിച്ച കണക്കിൽ 2016 മാർച്ച് 31 ന് 7,336.82 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് .്. എന്നാൽ 2023 മാർച്ച് 31 ന് സമർപ്പിച്ച റിപ്പോർട്ടിൽ 7,336.82 ലക്ഷം രൂപയുടെ അറ്റാദായം കമ്പനി നേടിയതായും പറയുന്നുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് കമ്പനി ഇത്രയും വലിയ സാമ്പത്തിക നേട്ടം എങ്ങനെ നേടിയെന്നാണ് ഐഎഫ്എസ്ഒ പരിശോധിക്കുന്നത്.
ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. ഒന്നിലേറെ കേന്ദ്ര ഏജസികളിൽ നിന്നുള്ള വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്.
Discussion about this post