ന്യൂഡല്‍ഹി:പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും , പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. സംഭവത്തില്‍ എട്ട് പേര്‍ മരിക്കുകയും , 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
‘പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളികളടെ ജീവന്‍ നഷ്ട്ടപ്പെട്ടതില്‍ വിഷമമുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപികട്ടേ എന്ന് പ്രധാനമന്ത്രി എകസില്‍ കുറിച്ചു’ മുന്‍ എംപി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി.
ഇന്ന് രാവിലെയാണ് മദ്ധ്യപ്രദേശിലെ ഹര്‍ദയില്‍ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം നടന്നത്. ഫാക്ടറിയിലുണ്ടായ തീപിടുത്തമാണ് വന്‍ സ്‌ഫോടനമായി മാറിയത്. ഇതിനു പിന്നാലെ നിരവധി സ്‌ഫോടനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. വീടുകളുടെയും , കടകളുടെയും ജനല്‍ ചില്ലുകളും തകര്‍ന്നു.
സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പരിക്കേറ്റവരെ ഹര്‍ദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ തുടര്‍ ചികിത്സയ്ക്കായി ഭോപ്പാലിലേക്കും ഇന്‍ഡോറിലേക്കും മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് ദര്‍ദാ ജില്ലാ കളക്ടര്‍ ഋഷി ഗാര്‍ഗ് പറഞ്ഞു.
Discussion about this post