ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സ്‌കൂളുകളിൽ ബോംബുവച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഉടനെ സ്‌കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല. അതിനാൽ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്.
നിലവിൽ സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post