തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ വിഹിതം ഉടന്‍ തന്നെ കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തിനെതിരെ താക്കീതുമായി ടി.എന്‍ പ്രതാപന്‍ . അതേ സമയം കേരളത്തെയാണോ കേന്ദ്രത്തെയാണോ പ്രതാപൻ ലോകസഭയിൽ കുറ്റപ്പെടുത്തിയതെന്ന് ആർക്കും വ്യക്തത വന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണം കേരളത്തിലെ ജനങ്ങളാണ് ഇരകളാകുന്നതെന്നാണ് പ്രതാപൻ പറയാൻ ശ്രമിച്ചത്. ലോക സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാര്‍ പണം നല്‍ക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ ഒന്നും സമര്‍പ്പിക്കാത്തതിനാലാണ് എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അവഗണന എന്നൊരു കള്ള കഥയുണ്ടാക്കി തടിതപ്പുകയാണ് ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് പാവം ജനങ്ങള്‍ കഷ്ട്‌പ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിൻറെയും അനാസ്ഥയുടെയും പേരില്‍ കേരളത്തിലെ ജനങ്ങളോട് അവഗണന പാടില്ല. കേന്ദ്രം വിഹിതം ഉടന്‍ തന്നെ അനുവദിക്കണം എന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ ഇടതു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ടു ചെന്ന് എത്തിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്
Discussion about this post