മാനന്തവാടി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
ആനയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വയനാട്ടിൽ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. സംഭവം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. വിമർശിക്കാനോ കുറ്റപെടുത്താനോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടുകാർ വികാരഭരിതരായിരിക്കുന്നതിനാൽ മാനന്തവാടിയിലേക്കില്ലെന്നും വനം മന്ത്രി പറഞ്ഞു. ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യമെന്തെന്ന് കോടതിയെ ബോധിപ്പിച്ച് ഉത്തരവിറക്കും. മൂന്ന് മണിക്കൂർ ആനയുടെ സിഗ്‌നൽ ലഭിച്ചിരുന്നില്ല. ആനയെ പിടികൂടാൻ മനുഷ്യ സഹജമായ എല്ലാം ചെയ്യും. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്ന് അറിയിച്ച മന്ത്രി ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്നും പറഞ്ഞു
Discussion about this post