ബത്തേരി; ഉടനടി മാനന്തവാടിയിലേക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. നാട്ടുകാർ വികാരഭരിതരായി നിൽക്കുന്നതിനാൽ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ”ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്ന് മന്ത്രി പറഞ്ഞു.
വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതിൽ ശക്തമായ പരിഹാര നടപടികൾ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം. തണ്ണീർ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനാൽ ആണ് നടപടിക്രമങ്ങൾ വൈകിയത്. അമിതമായി വിമർശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകർക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post