തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ തുകയിൽ അനുവദനീയമാകമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.
അതേസമയം, സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ള കോടികൾ നൽകാത്തതിനെ തുടർന്ന് ആശുപത്രി ഉടമകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആശുപത്രികൾക്ക് 1,128 കോടിയിലേറെയാണ് പിണറായി സർക്കാർ നൽകാനുള്ളത്. കാരുണ്യ ലോട്ടറി വരുമാനം ഉപയോ?ഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശിക 189 കോടിയായിട്ടുണ്ട്. കാരുണ്യ ലോട്ടറി വരുമാനം ആവട്ടെ കാരുണ്യപദ്ധതിയിലെ കുടിശിക തീർക്കാൻ ഉപയോഗിക്കാത്തതിനെ തുടർന്നാണ് കുടിശിക വർധിച്ചിരിക്കുന്നത്
Discussion about this post