കോഴിക്കോട്: കോന്നാട് ബീച്ചിൽ ചൂലുമായി പ്രതിഷേധിച്ചതിൽ വിശദീകരണവുമായി ബിജെപി മഹിള പ്രവർത്തകർ. ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പുരുഷന്മാർ ചോദ്യം ചെയ്താൽ അവർക്കെതിരെ കേസെടുക്കുകയാണ്. അതുകൊണ്ടാണ് തങ്ങൾ സ്ത്രീകൾ ഇറങ്ങി പ്രതിഷേധിച്ചതെന്ന് അവർ പറഞ്ഞു.
മീഡിയക്കാർ വിളിക്കുമ്പോൾ സരോവരത്തുള്ള പോലെയാണോ ചേച്ചീ എന്നാണ് ചോദിക്കാറുള്ളത്. അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. കണ്ടപ്പോഴാണ് ഞങ്ങൾ അറിയുന്നത്, ഇതാണ് സരോവരം എന്നത്’- മഹിള മോർച്ച പ്രവർത്തകർ പറഞ്ഞു.
കുട്ടികൾ വന്നോട്ടെ, അവർ വന്നിരുന്നോട്ടേ, പക്ഷേ, വൃത്തികേട് എന്തിനാണ് ഇവിടെ കാണിക്കുന്നത്. ഞങ്ങളുടെ മക്കൾ ഇതൊക്കെ കണ്ടാണ് വളരുന്നത്. ഞങ്ങൾ പ്രതികരിക്കാൻ വൈകിപ്പോയി. പൊള്ളുന്ന വെയിലത്താണ് ഞങ്ങൾ ഇറങ്ങി പ്രതിഷേധിച്ചത്. ഇവിടെയുള്ള കുറ്റിക്കാട്ടിലൊക്കെ വന്നിരുന്ന് കഞ്ചാവും മറ്റ് സാധനങ്ങളൊക്കെ വലിക്കുകയാണ്. ആ കുറ്റിക്കാട് ഞങ്ങൾ വെട്ടി നിരപ്പാക്കി ഇതൊക്കെ കണ്ടാൽ നമുക്ക് തന്നെ സങ്കടം വരും, അയ്യോ നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങുന്നത്. ഞങ്ങൾ ഈ തീരദേശത്തുള്ളവർ ഒന്ന് രണ്ട് സെന്റിൽ താമസിക്കുന്നവരാണ്. ഞങ്ങളുടെ കുട്ടികളൊക്കെ അവിടെ പോയാണ് കളിക്കുന്നത്. കുടുംബവുമായി അവിടെ പോയാണ് കുറച്ച് കാറ്റൊക്കെ കൊള്ളുന്നത്. ആ സ്ഥലത്ത് വച്ചാണ് ഈ കുട്ടികൾ ഈ രീതിയിലുള്ള പെരുമാറ്റം നടത്തുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പ്രതികരിച്ചതെന്ന് മഹിള മോർച്ച പ്രവർത്തകർ പറയുന്നു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് 50-ഓളം വരുന്ന പരിസരവാസികളും പ്രവർത്തകരും ചൂലുമായി കോന്നാട് ബീച്ചിലെത്തിയത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇവിടെ ലഹരി ഉപയോഗമടക്കമുള്ള പ്രവർത്തനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ചോദ്യംചെയ്തപ്പോൾ ആക്രമിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. ഇതിനെത്തുടർന്നാണ് പ്രതിഷേധ ബോധവത്കരണ പരിപാടികളിലേക്ക് ബി.ജെ.പി. കടന്നത്.
Discussion about this post