മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് അദ്ദേഹം മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പട്ടോളിന് കൈമാറി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ രാജിക്കത്തിൽ ഉണ്ടായിരുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതായി കാട്ടി സ്പീക്കർക്കും അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് അശോക് ചവാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹത്തിന്റെ രാജി കോൺഗ്രസിനും ഇൻഡി സഖ്യത്തിനും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോൺഗ്രസിൽ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ. നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖ്, മിലിന്ദ് ദിയോറ എന്നിവർ പാർട്ടി വിട്ടിരുന്നു. കോൺഗ്രസ് വിട്ട അശോക് ചവാൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
Discussion about this post