എറണാകുളം: സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി വിധി പറയാൻ മാറ്റി. അറസ്റ്റിന് ഉദ്ദേശമുണ്ടോയെന്ന് കോടതി എസ്എഫ്‌ഐഒയോട് ആരാഞ്ഞു. നോട്ടീസ് മാത്രമേ നൽകിയിട്ടുള്ളുവെന്ന് എസ്എഫ്‌ഐ കോടതിയിൽ അറിയിച്ചു. വിധി പറയുന്നത് വരെ എക്‌സാലോജിക്കിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം, ഹർജി റദ്ദാക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി എസ്എഫ്‌ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കണമെന്നും എക്‌സാലോജിക്കിനോട് നിർദേശിച്ചു. എസ്എഫ്‌ഐഒ നോട്ടീസിന് വീണ വിജയൻ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.
എക്‌സാലോജിക്കിന് 1.72 കോടി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു. എക്‌സാലോജിക്ക് സേവനമൊന്നും നൽകിയിട്ടില്ല. രാഷ്ട്രീയക്കാർക്ക് സിഎംആർഎൽ 135 കോടി നൽകിയിട്ടുണ്ട്. സിഎംആർഎല്ലിന്റെ ഇടപാടുകൾ ദുരൂഹമെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു.
Discussion about this post