കോഴിക്കോട്: നാദാപുരം വളയത്ത് നിർമ്മാണത്തിലുള്ള വീട് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നവജിത്തിന്റെ സഹോദരൻ ശ്രീബേഷിന്റെ വീടാണ് തകർന്നത്. കെട്ടിടത്തിന്റെ സൺഷെയ്ഡിന്റ ഭാഗമാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post