തിരുവനന്തപുരം: മൂസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുഡിഎഫിൽ ലീഗിനിപ്പോഴും രണ്ട് സീറ്റാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ സീറ്റ് ലഭിക്കുകയും കോൺഗ്രസ് ഗതികേടിലാകുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലീഗിനെ രണ്ട് സീറ്റിൽ നിർത്തി. ലീഗ് മൂന്ന് സീറ്റ് മാത്രമാണ് ആവശ്യപ്പെട്ടത്. അവരുടെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് സീറ്റ് നേടി വിജയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിലാണെന്നും ഇ പി പറഞ്ഞു. മുന്നണിയിൽ ഒരു പ്രശ്നവുമില്ലെന്നും സിപിഐഎം ഒരു സീറ്റ് ഉപേക്ഷിക്കണം എന്ന് താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഇപി പറഞ്ഞു. 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി പറഞ്ഞു.













Discussion about this post